top of page

മൂക്കത്തിയക്കാ

         മൂക്കത്തിയക്കാ 
            കഥ             അളകനന്ദിനി  

അവസാന ഭാഗം 

മൂക്കുത്തിയക്ക വന്നാൽ, ചിലപ്പോൾ മാസങ്ങളോളം വീട്ടിൽ അമ്മയെ സഹായിക്കാൻ നില്ക്കും. പക്ഷെ പുറത്തേക്ക് പോവില്ല. പണ്ട് വീട്ടിലെ അടിച്ചുതളിക്കാരികൾ താമസിച്ചിരുന്ന ഇരുട്ടുമുറിയിലാണ് ആ മൂക്കുത്തിയക്ക താമസിച്ചിരുന്നത്.

തട്ടുകട നടത്തുന്ന ഭാർഗ്ഗവിയമ്മയോടും ഓട്ടോ ഓടിക്കുന്ന ഗൗരിയോടും അറ്റൻഡർ തങ്കപ്പൻ നായരോടും പലപ്പോഴായി പല രീതിയിൽ സംസാരിച്ചാണ് ഞാൻ അവരുടെ മനസ്സിലൊളിഞ്ഞിരുന്ന ചില കാര്യങ്ങൾ പുറത്തെടുത്തത്.  

പള്ളി വികാരിയായിരുന്ന റവ.ഫാ.റാഫേൽ ജോസഫ് മണിമലക്കുടി ഏകദേശം 35 വയസ്, യൂത്തു ഫ്രണ്ട് പ്രസിഡൻ്റായിരുന്ന ഉമ്മൻ ചാക്കോ 29 വയസു്, പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഉസ്മാൻ കോയ 27 വയസ്, ലോക്കൽ പാർട്ടി നേതാവായിരുന്ന ദാമോദരൻ മണ്ണാശ്ശേരി ഏകദേശം 37 വയസ്,   ഇവരെല്ലാം  മരണപ്പെട്ടത് നീണ്ട പത്തു വർഷത്തെ കാലയളവിലാണ്. 

ഓരോരുത്തരും ഏകദേശം ഒന്നര മുതൽ രണ്ടര വർഷത്തോളം രോഗബാധിതനായി കിടപ്പിലായതിനു ശേഷമാണ് മരണം വരിക്കുന്നത്. 

പെട്ടെന്നൊരു ദിവസം പ്രാർത്ഥനാ മദ്ധ്യേ റാഫേൽ കത്തനാർ  കുഴഞ്ഞു വീണു.

അത്ഭുതരോഗശാന്തിയും ഉണർവു പ്രസംഗങ്ങളും നടത്തിവന്നിരുന്ന വൈദികൻ വീണപ്പോൾ ഗ്രാമം ഒന്നടങ്കം നടുങ്ങി പിന്നെ വിലപിച്ചു. പരിശോധിച്ച ഡോക്ടർ പറഞ്ഞത് ഭക്ഷ്യവിഷബാധയാണെന്നായിരുന്നു. വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളജ് ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു. ശരീരം തളർന്ന് മൂന്നു വർഷം കിടപ്പിലായതിനു ശേഷമാണ് കർത്താവിൽ നിദ്ര പ്രാപിച്ചത്.

 സൂസന്നയുടെ ഡയറിക്കുറിപ്പിലെ വരികൾ ഞാൻ പല ആവർത്തി വായിച്ചു. 

 "രോഗികളായ അച്ഛനേയും അമ്മയേയും സാമ്പത്തികമായി സഹായിക്കാനും പ്രാർത്ഥിക്കാനുമായി ഞങ്ങളുടെ കുടിലിൽ പലപ്പോഴും കയറിയിറങ്ങിയിരുന്ന യുവ വൈദികൻ്റെ തീഷ്ണ ഭക്തി എല്ലാ സ്ത്രീകളേയും പോലെ എന്നെയും ആകർഷിച്ചിരുന്നു. അദ്ദേഹം എന്നെ വിളിച്ചപ്പോൾ,  ഞാൻ അദ്ദേഹത്തിൻ്റെ പള്ളിയിലെ അടുക്കള ജോലിക്കാരിയായി. മാസങ്ങൾ കഴിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് ആ ഗ്രാമത്തിലെ പല പ്രമുഖരും രാത്രി കാലങ്ങളിൽ അച്ചൻ്റെ മുറിയിൽ ഒന്നിച്ചു കൂടും. ലഹരിമരുന്നും മദ്യപാനവും പുകവലിയും ചീട്ടുകളിയുമായി വെളുപ്പാൻ കാലം വരെ തുടരും.

അവിടെ ഞാൻ അദ്ദേഹത്തിൻ്റെ പൈശാചിക മുഖം കണ്ടു.

" ഇവിടെ നടക്കുന്നതൊന്നും പുറത്തറിയരുത്. " കത്തനാർ എനിക്ക് കർശന താക്കീതു നല്കി. എന്നെ പുറത്തുള്ളവരുമായി സംസാരിക്കാനനുവദിച്ചിരുന്നില്ല.

അവരായി അവരുടെ പാടായി. തനിക്ക് മാസാവസാനം തന്നെ  കൃത്യമായി നല്ല വേതനം കിട്ടുന്നുണ്ട്. പിന്നെ തനിക്കെന്താ എന്നായിരുന്നു ഞാൻ കരുതിയത്.

 ദിവസങ്ങൾ വെളുത്തും കറുത്തും കടന്നു പോയി. നല്ല ജോലി ഭാരത്താൽ കിടന്നാലുടനെ ഞാൻ ഉറക്കം പിടിക്കുമായിരുന്നു.

 പക്ഷെ മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയിൽ എല്ലാം തകിടം മറിഞ്ഞു. ഞാൻ കുളിച്ചു കൊണ്ടിരിക്കുമ്പോൾ വൈദികൻ എന്നെ കടന്നുപിടിച്ചു. ഞാൻ കുതറി മാറാൻ ശ്രമിച്ചപ്പോൾ ബലിഷ്ഠമായ കരങ്ങൾ എൻ്റെ വായ പൊത്തിപ്പിടിച്ചു.

അച്ചനും കൂട്ടാളികളും ചേർന്ന് എന്നെ കീഴടക്കി. എന്തോ ദ്രാവകം എൻ്റെ വായിൽ ഒഴിച്ചു. പിന്നെയൊന്നും ഓർമ്മയില്ല.  ബോധം തെളിഞ്ഞപ്പോൾ ഞാൻ ഇരുട്ടറയിൽ നിലത്തു കിടക്കുന്നു പൂർണ്ണ നഗ്നയായി. ആ രാത്രി മുഴുവനും അവർ എന്നെ ആർത്തിയോടെ ഭക്ഷിച്ചു. ചവച്ചു തുപ്പിയ ചണ്ടിയായി ഞാൻ മാറിയെന്നെനിക്കു മനസ്സിലായി.

എൻ്റെ വസ്ത്രങ്ങളെല്ലാം മുറിയുടെ കോണിൽ കൂട്ടിയിട്ടിരിക്കുന്നു. ദേഹം മുഴുവനും നീറുന്നു.

 സർപ്പക്കാവിൻ്റെ സമീപത്തുള്ള ഒരു പഴയ പള്ളിക്കെട്ടിടം. 

അടുത്ത് പകുതി ഒഴിഞ്ഞ രണ്ട് മദ്യ കുപ്പികളും, സിറിഞ്ചുകളും സിഗററ്റ് കുറ്റികളും തീപ്പെട്ടിക്കമ്പുകളും.

ആ മുറിയിൽ ഒരു ശൗചാലയമുണ്ടായിരുന്നു. 

ഒരു കറുത്തു കുള്ളനായ ഒരു പൊണ്ണത്തടിയൻ എന്നും രാവിലെ ദോശയും ചട്ട്നിയും ചായയും രാത്രിയിൽ  പൊതിച്ചോറും  എൻ്റെ മുറിയിൽ തള്ളും. അവനും എൻ്റെ ശരീരത്തിൽ കൃഷി നടത്താൻ ശ്രമിച്ചു. 

എതിർത്താൽ ബെൽറ്റുകൊണ്ട് അടിയും. അതിൻ്റെ ബക്കിൾ എൻ്റെ ദേഹത്ത് കീറിക്കൊണ്ടിരുന്നു. ആ മുറിപ്പാടുകളിൽ നിന്നും രക്തം കിനിഞ്ഞു കൊണ്ടിരുന്നു. 

ഞാൻ തല്ലുകൊണ്ട ഒരു തെരുവുനായയെപ്പോലെ കുനിഞ്ഞിരുന്നു മോങ്ങി. മൃഗശാലയിലെ  അവസ്ഥ. 

"പിന്നെയും ഓരോ നിശയും എനിക്കു കാളരാത്രിയായിരുന്നു. പുരോഹിതനും മാറി മാറി വന്ന പ്രമുഖരും എന്നെ രുചിച്ചു കൊണ്ടേയിരുന്നു. അവരുടെ വായിൽ നിന്നും മദ്യത്തിൻ്റേയും സിഗററ്റിൻ്റേയും രൂക്ഷഗന്ധം മൂക്കിലടിക്കുമ്പോൾ ചർദ്ദിക്കാൻ തോന്നും. 

കൂട്ട പീഡനത്തിൻ്റെ ദിവസങ്ങൾ ഇഴങ്ങുനീങ്ങി.ഞാൻ എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാമെന്ന ഭയം എന്നെ വേട്ടയാടി കൊണ്ടിരുന്നു."

"ഇടിയും മിന്നലും പേമാരിയും തകർത്തു പെയ്യുന്ന ഒരു രാത്രിയിൽ ഞാൻ സർവ്വ ശക്തിയുമെടുത്ത്, ഒരു അണ്ണാനെപ്പോലെ ഭിത്തിയിൽ ഇഴഞ്ഞു കയറി ഓടുപൊളിച്ച്  അരികിൽ വളർന്നു നിന്ന പുളിമരത്തിൻ്റെ ശിഖരത്തിൽ അള്ളിപ്പിടിച്ച് താഴേയ്ക്കു ഊർന്നു വീണു. ദേഹം മുഴുവൻ ഉരഞ്ഞു കീറി. 

"കാലിൽ കുപ്പിച്ചില്ലു തറച്ചു.  ചില്ലു ഊരിയെടുത്തെങ്കിലും രക്ത തുള്ളികൾ വീണു കൊണ്ടേയിരുന്നു.

 മഴ അട്ടഹാസം ചൊരിയുന്ന ആ രാത്രി മുഴുവൻ ഞാൻ ഓടിത്തളർന്നു. തണുപ്പിനെക്കാൾ ശക്തമായി ഭയം എന്നെ ഓരോ നിമിഷവും വരിഞ്ഞുമുറുക്കിക്കൊണ്ടിരുന്നു.

കയറി നില്ക്കാൻ ഒരു പീടികത്തിണ്ണ പോലും എന്നെപ്പോലുള്ള ഒരു പെണ്ണിന് ഒട്ടും സുരക്ഷിതമല്ല ഈ "ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ ".

നേരം പരപരാ വെളുത്തപ്പോൾ മഴയിൽ നനഞ്ഞു കുളിച്ച ഞാൻ ഒരു ജംഗ്ഷനിലെത്തി കിതച്ചു നിന്നു.

വീട്ടിൽ പോയില്ല. പകരം എൻ്റെ ഗുരുവിൻ്റെ വീട്ടിൽ ഞാൻ അഭയം തേടി. ദേഹം മുഴുവൻ അടിയുടെ പാടുകൾ തണർത്തു കിടന്നു. അദ്ദേഹം എന്നെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയി. അവിടെ രണ്ടു മാസത്തോളം കിടന്നു. "

"എനിക്ക് ആവേശം നല്കിയത് ഗുരു  വചനമായിരുന്നു.

"നിന്നിൽ കുടികൊള്ളുന്ന ഈശ്വരാംശത്തെ  ഉണർത്തിയാൽ നീ തന്നെ ഈശ്വരനായി മാറുന്നു. അതാണ് "അഹം ബ്രഹ്മാസ്മി : കർമ്മം ചെയ്യുക ".

 ഞാൻ യോഗയിലൂടെ എന്നിലെ ആത്മ ശക്തിയെ  ഉണർത്തി. ഞാൻ വ്യത്യസ്തയായി. ഞാൻ നിർഭയയായി.

"പുരോഹിതനെന്ന കാൽപന്തിനെ മരണ വലയിൽ കുടുക്കാൻ  ഒന്നര വർഷമെടുത്തു. കാരണം ദൈവമെന്ന റഫറി ഫൗൾ വിസിൽ ഊതിക്കൊണ്ടിരുന്നു. കത്തനാർക്കു ചുറ്റും മൂന്നു "കളിക്കാർ "  എപ്പോഴുമുണ്ടായിരുന്നു. 

"അദ്ദേഹം പതിവായി സന്ദർശിക്കുന്ന ഹോസ്പിറ്റലിൻ്റെ കാൻ്റീനിൽ വിശ്വസ്ത കൂട്ടുകാരിയുടെ സഹായത്തോടെ കന്യാസ്ത്രീവേഷം തരപ്പെടുത്തി.

പലവട്ടം പരാജയപ്പെട്ട ശേഷം, റഫറി എനിക്കായി വിസിൽ ഊതി. ആ പൗരോഹിത്യ കാൽപന്തിനെ മരണവലയിലേക്കു അടിച്ചു കയറ്റാൻ അവസരം കിട്ടി.

മെസ്സിയുടെ മാന്ത്രിക ഗോൾ പോലെ പന്ത് വലയിൽ കിടന്നു പിടച്ചു ". 

ഗോളി നിസ്സഹായനായി നോക്കി നിന്നു ".

" കത്തനാർക്ക് പതിവായി ഭക്ഷണം നല്കിയിരുന്ന സിസ്റ്റർ സുധയോടു ഞാൻ ചോദിച്ചു വാങ്ങിയതായിരുന്നു അന്നത്തെ ജോലി.

കന്യാസ്ത്രീയുടെ വേഷമിട്ട ഞാനാണ് വൈദികന് മരണം ഉറപ്പാക്കുന്ന അന്ത്യയത്താഴം നല്കിയത്. ". 

"പിറ്റേ ദിവസം ഞാൻ സുഖമില്ലെന്നു പറഞ്ഞ് അവധി വാങ്ങി ഗുരുവിൻെറ വീട്ടിലെത്തി വിശ്രമിച്ചു.".

"നാടിൻ്റെ ഭാവി വാഗ്ദാനവും പാവങ്ങളുടെ പടത്തലവനുമായ യൂത്തു ഫ്രണ്ട് നേതാവിനെ തേടിയലഞ്ഞു. നീണ്ട മാസങ്ങളിലെ തോൽവികളുടെ ഘോഷയാത്രക്കു ശേഷം എൻ്റെ റഫറി വിസിലൂതി.

അദ്ദേഹത്തിൻ്റെ ജന്മദിനത്തിൽ ദൂരെ നിന്നും വന്ന യൗവ്വനം തുളുമ്പി നില്ക്കുന്ന ഒരു കന്യാസ്ത്രീ തൻ്റെ സ്നേഹക്കൂടുതൽ കൊണ്ടു് സ്റ്റേജിൽ പാഞ്ഞുകയറി അത്ഭുതാദരങ്ങളോടെ മിഴിച്ചിരിക്കുന്ന യുവനേതാവിൻ്റെ വായിലേക്ക്  വളരെ സ്വാദുള്ള മധുര പലഹാരം ഇട്ടു കൊടുത്തു. മരണത്തിൻ്റെ ഗോൾ മുഖത്തേക്കടിച്ചു കയറ്റിയ കാൽപന്ത് വല ചലിപ്പിച്ചു ഗോൾകീപ്പർ പോലുമറിയാതെ.  അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ജന്മദിനാശംസകളുടെ അന്ത്യചുംബനം നല്കി. പിന്നെ മിന്നൽവേഗത്തിൽ ഞാൻ വേദിയിൽ നിന്നും അപ്രത്യക്ഷയായി.  

ഒരു ജൂലായ് മാസത്തിലെ മഴക്കാലത്തായിരുന്നു അയാൾ കർത്താവിൽ എല്ലാവിധ കൂദാശകളും സ്വീകരിച്ചു നിത്യനിദ്ര പ്രാപിച്ചത്. 

യുവനേതാവിൻ്റെ വിലാപയാത്ര കടന്നു പോകുന്നതു കാണാൻ ഞാൻ ആ മലയോരപട്ടണത്തിൽ പോയിരുന്നു.

മൂന്നാമത്തെ ആളെ ഞാൻ ഒന്നര വർഷത്തിനുശേഷമാണ് പിന്തുടർന്നത്.

അതിനിടെ അയാളുടെ രണ്ടാമത്തെ നിക്കാഹും മൊഴിചൊല്ലിപ്പിരിഞ്ഞുകഴിഞ്ഞിരുന്നു."

"മലബാർ പ്രാദേശിക ഭാഷ കൂട്ടുകാരി ആയിഷയിൽ നിന്നു നന്നായി പഠിച്ചതിനു ശേഷമാണ്  ഞാൻ അയാളുടെ നിഴലായിപ്പോയത്. 

മാസങ്ങളിലെ തീവ്രശ്രമത്തിനു ശേഷം ഒരു തീവണ്ടിയാത്രയിൽ ഞങ്ങൾ പരിചയപ്പെട്ടു. പേര്?"

"ആമിന ". 

"വീട്?" '

"മലപ്പുറത്തു കരുവാരക്കുണ്ട് ".  

"ഓളു പെരുത്തു മൊഞ്ചത്തിക്കുട്ടി".

. "സ്വർഗ്ഗത്തിലെ ഹൂറിയാ"

 "ഞാൻ ഉസ്മാൻ കോയ "  പെരുത്തുകേട്ടേക്കണു " 

അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു പറഞ്ഞു ഞങ്ങൾ രാജധാനി എക്സ്പ്രസ്സിലെ എസി കംപാർട്ടുമെൻ്റിൻ്റെ കക്കൂസിൽ കയറി കെട്ടിപ്പിടിച്ചു മുത്തം വെച്ചു,വെച്ചു

ഇക്കാൻ്റെ നാലാമത്തെ ബീവിയായി.

തീവണ്ടി തുരങ്കപ്പാതയിലെ മങ്ങിയ ഇരുട്ടിലൂടെ പായുമ്പോൾ എൻ്റെ പ്രണയസാഫല്യമായി  ഞാൻ ഇക്കാൻ്റെ കാമാർത്തി നിറഞ്ഞ വായിലേയ്ക്ക് എൻ്റെ മുലക്കണ്ണിൽ മധുരം പുരട്ടിക്കൊടുത്തു. ഇക്കാ അതു ആർത്തിയോടെ നുണഞ്ഞിറക്കി.  മയക്കത്തിലേക്കു വീണപ്പോൾ, കൊടുത്തു, അന്ത്യ ചുംബനവും.  അദ്ദേഹം മൂന്നു വർഷം മഞ്ചേരിയിലെ ഭവനത്തിൽ കിടന്നു പയ്യെപ്പയ്യെ അന്ത്യശ്വാസം വലിച്ചു മിഴികളടച്ചു. 

"ഞാൻ ഗുരുവിൻ്റെ വീട്ടിലേയ്ക്കു മടങ്ങി. 

 "ഞാൻ നാലാമത്തെ ഇരയെ തിരക്കിച്ചെന്നു. അയാൾ പതിവായി പ്രഭാത ഭക്ഷണം കഴിക്കുന്ന ചായക്കടയിൽ ജോലിക്കാരിയായി കയറി. കല്യാണിയമ്മയും ഭർത്താവു് കേശവനുമായിരുന്നു കട നടത്തിയിരുന്നത്. ആഹാരവും പാർപ്പിടവും മാത്രം മതിയെന്നു പറഞ്ഞപ്പോൾ സമ്മതിച്ചു ".

 ദിവസങ്ങൾ കഴിഞ്ഞപ്പോൾ കല്യണിയമ്മയ്ക്കു എന്നെ നന്നായി ബോധിച്ചു.  വൈകിട്ട് കടയടച്ച് അവരോടൊപ്പം വീട്ടിൽ കിടക്കും. രാവിലെ എഴുന്നേറ്റു മുറ്റമടിക്കണം പശുവിനെ കുളിപ്പിക്കണം. കറക്കണം . 

 കടയിൽ പോണം.

എൻ്റെ ഇര ദിവസവും രാവിലെ ദോശയും ചായയും കഴിക്കാൻ അവിടെ വരും. നാളുകൾ കഴിഞ്ഞപ്പോൾ ഞാൻ കൊടുക്കുന്ന ആഹാരത്തിനു വലിയ തിരക്കായി.

 തോളറ്റം മുറിച്ച ചുരുണ്ട മുടിയും ടോപ്പും മിഡിയും ധരിച്ചൊരുങ്ങി വരുന്ന സുന്ദരിയുടെ ഭക്ഷണം കഴിക്കാൻ ചെറുപ്പക്കാർ തിരക്കിട്ടു വന്നു തുടങ്ങി. കടയിലെ വരുമാനം വർദ്ധിച്ചു.

 അന്ന് രാവിലെ എൻ്റെ ഇരയ്ക്കു വേണ്ടി പ്രത്യേകം  തയ്യാറാക്കിയ ദോശയും ചമ്മന്തിയും ഞാൻ തന്നെ അദ്ദേഹത്തിനു നല്കി. അന്ത്യയത്താഴം.

 പെനാൽറ്റി ബോക്സിൽ നിന്നും മെസ്സി ഉരുട്ടിക്കൊടുത്ത  പന്ത് ഗോൾ വലയത്തിൻ്റെ വടക്കെ അറ്റത്തുള്ള തൂണിൽ ഉരുമ്മി വല ചലിപ്പിച്ചപ്പോൾ പാവം ഗോളി തെക്കേ വശത്തേക്ക് പന്തെടുക്കാൻ ഓടി!

  സൂസന്നയുടെ വാക്കുകൾ തുടരുന്നു.

 ഇതിനിടയിൽ എൻ്റെ ഇര നഗരത്തിലെ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പ്പിറ്റലിൽ പ്രവേശിക്കപ്പെട്ടു. രണ്ടര വർഷം കഴിഞ്ഞ് അയാൾ ദേവലോകം പൂകി. 

ശവദാഹത്തിന് ഞാൻ പോയിരുന്നു "

സൂസന്നക്കൊച്ചമ്മയുടെ കുമ്പസ്സാരക്കെട്ട് ഞാൻ അടച്ചു വെച്ചു ചിന്തയിൽ മുഴുകി.

ഞാൻ വിറയലോടെ ഓർക്കുന്നു. സമൂഹത്തിൻ്റെ കണ്ണിലെ ''കൊടും കുറ്റവാളിയെന്ന സൂസന്നക്കൊച്ചമ്മയെ കുറിച്ച്''.

 ശിവകാമി എന്ന പാവം അനാഥപ്പെണ്ണ് സ്വയം പോലീസായി, ജഡ്ജിയായി, വിധി വാചകം നടപ്പിലാക്കി. കുറ്റവാളികൾക്ക് മരണശിക്ഷ കൊടുത്ത ആരാച്ചാരായി. പിന്നെ അവൾ സൂസമ്മ കൊച്ചമ്മയായി സ്ക്കൂൾ മാനേജരായി നാട്ടാരുടെ കണ്ണിലുണ്ണിയായി വളർന്നു വിലസുന്നു.

" പെണ്ണൊരുമ്പെട്ടാൽ എന്തൊക്കെ ചെയ്യാൻ സാധിക്കും" എന്നതിനെക്കുറിച്ചോർത്ത് ഞാൻ ചിന്തിച്ചു.

ആ ബുക്കുകൾ എങ്ങിനെ തിരിച്ച് പെട്ടിയിൽ വെയ്ക്കും? 

ഞാൻ പതിവുപോലെ സ്ക്കൂളിൽ പോയി. പക്ഷെ ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല. വിവിധ വികാരങ്ങൾ എൻ്റെ മന:സാക്ഷിയെ രാവും പകലും വേട്ടയാടി.

ഇതിനിടയിൽ സൂസന്ന കൊച്ചമ്മയും ഭർത്താവും  ഹോസ്പിറ്റലിൽ നിന്നും  വീട്ടിലെത്തിയെന്നു ഞാനറിഞ്ഞു.

 ഭയന്നതു സംഭവിച്ചു. ഒരു അർദ്ധരാത്രിയിൽ എൻ്റെ മൊബൈലിൽ അവരുടെ ശബ്ദം മുഴങ്ങി മരണമണി പോലെ.

" യെസ് മാഡം. ഞാൻ ഗൗതമനാണ്‌ "

 എൻ്റെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.

" ഗൗതമാ, എത്ര പ്രാവശ്യം ഞാൻ നിന്നെ വിളിച്ചു.  "നാളെ ഞായറാഴ്ചയാണ്. ഞാൻ കടവിൽ വൈകുന്നേരം അഞ്ചു മണിക്ക് എത്തും. നീ ഉണ്ടാവണം."

"തീർച്ചയായും മാഡം" 

എൻ്റെ തല പെരുക്കുന്ന പോലെ തോന്നി. അഞ്ചു മണിക്കു മുമ്പേ ഞാൻ കടവിലെത്തി കാത്തിരുന്നു.

 അങ്ങകലെ പാലത്തിലൂടെ വാഹനങ്ങൾ പാഞ്ഞു പോകുന്നു. 

കയ്യിൽ കരുതിയ ഡയറികൾ സമീപത്തെ കല്ലിൽ വെച്ചു.  ശിക്ഷ കാത്തിരിക്കുന്ന കുറ്റവാളിയെപ്പോലെ. പുഴ വിശറിയെടുത്ത് എന്നെ വീശാൻ തുടങ്ങി.അവൾ കാതിൽ മന്ത്രിച്ചു. " ഭയം അരുത് "

 പിറകിൽ നിന്നും ദുഃഖത്തിൻ്റെ ബാൻഡുമേളം കേൾക്കാം. സെമിത്തേരിയിൽ ഒരു ശവസംസ്ക്കാരം നടക്കുന്നു. ദുഃസൂചന.

 ദൂരെ നിന്നും കാറിൻ്റെ മൃദുഗീതം കേൾക്കായി .  

അവൾ വന്നു. ഇന്ന് മഞ്ഞ ചുരിദാറും നീല കമ്മീസിലും അവർ കൂടുതൽ സുന്ദരിയായി കാണപ്പെട്ടു. തോളത്തെ ലതർബാഗിൽ നിന്നും കർച്ചീഫ് എടുത്തു മുഖം തുടച്ചു. 

ഞാൻ അവരെ ബഹുമാനത്തോടെ അഭിവാദ്യം ചെയ്തു. 

 ഹൃദ്യമായി പുഞ്ചിരിച്ചു കൊണ്ട് എൻ്റെ അടുത്തുവന്നു ആ കല്ലൊതുക്കിൽ ഇരുന്നപ്പോൾ സൂസന്നയുടെ വെളുത്ത പാദങ്ങളിലെ തങ്കപാദസരങ്ങൾ സൂര്യകിരണങ്ങളിൽ വെട്ടിത്തിളങ്ങി. 

 ഞാൻ ഡയറികൾ അവർക്കു നല്കി. നീ എന്തിനാണ് ഈ ഡയറികൾ മോഷ്ടിച്ചെതെന്ന് അവർ എന്നോടു ചോദിച്ചില്ല. 

 സായാഹ്ന സൂര്യനിൽ മുങ്ങിയ അവളുടെ വദനം തിളങ്ങി.

അപ്പോഴും കാറ്റിൽ മരണത്തിൻ്റെ ബാൻഡുമേളം ഒഴുകി വന്നുകൊണ്ടിരുന്നു. എൻ്റെ ഡയറിക്കുറിപ്പുകൾ നീ ഡീക്കോടു ചെയ്തുവല്ലേ?"

അവളുടെ തീഷ്ണമായ മിഴികളെ നേരിടാൻ കെൽപില്ലാതെ ഞാൻ മുഖം കുനിച്ചു മന്ത്രിച്ചു. "ഉവ്വ് ".

നിനക്കെന്നെ പോലീസിൽ ഏൽപിക്കണമെന്നു തോന്നുന്നുണ്ടോ ഗൗതമാ?"

"മാഡം, എനിക്കൊരിക്കലും നിങ്ങളെ ഒറ്റുകൊടുക്കാൻ കഴിയില്ല.  ഈ പുരുഷാധിപത്യ ലോകത്തിൽ നിങ്ങൾ ചെയ്തതാണു ശരി. നിങ്ങൾ പരാതിപ്പെട്ടിരുന്നെങ്കിൽ ഒരു പക്ഷേ നിങ്ങൾ അഴിയെണ്ണേണ്ടി വന്നേനെ. എനിക്കു നിങ്ങളെക്കുറിച്ചു അഭിമാനം മാത്രമേയുള്ളു." 

ഒരു നിമിഷാർദ്ധം സൂസന്നക്കൊച്ചമ്മയുടെ നുണക്കുഴി കവിളുകളിൽ ചെണ്ടുമല്ലിപ്പൂക്കൾ വിടർന്നു.

" നീ പറയുന്നതു സത്യമാണോ ഗൗതമാ?" അവളുടെ മിഴികളിൽ അത്ഭുതം. എൻ്റെ കയ്യിൽ അവൾ ആദ്യമായി ചുംബിച്ചു. വികാരം താങ്ങാനാവാതെയവൾ പുഴയോരത്തേക്കു വേഗം രണ്ടടി നടന്നു. ഒരു നിമിഷം കഴിഞ്ഞ് പിറകോട്ട് തിരിഞ്ഞെന്നെ നോക്കി, വർദ്ധിച്ച ആവേശത്തോടെ ഓടി വന്നെന്നെ ആലിംഗനത്തിൽ വീർപ്പു മുട്ടിച്ചു. "ഗൗതമാ, നീ ഞാനാണ്. നീ ഞാനാണ് ഗൗതമാ. അവളെൻ്റെ ചെവിയിൽ ആവേശത്തോടെ മന്ത്രിച്ചു കൊണ്ടിരുന്നു. എൻ്റെ കയ്യിൽ പിച്ചിക്കൊണ്ടിരുന്നു. പിന്നെ സ്വയം നിയന്ത്രിച്ചു.

അവൾ ബാഗു തുറന്ന് ഒരു ചെറിയ കുപ്പി പുറത്തെടുത്തു ആ ബുക്കുകളിൽ പെട്രോൾ ഒഴിച്ച്, ഉരച്ചു കത്തിച്ച തീപ്പെട്ടിക്കൊള്ളി അതിലിട്ടു. 

ഞങ്ങൾ നോക്കിയിരിക്കേ അഗ്നിജ്വാലകൾ ആ ഭീകര രഹസ്യങ്ങളെ വെട്ടി വിഴുങ്ങി മറഞ്ഞു. 

 അവൾ എൻ്റെ നേരെ തിരിഞ്ഞു

" ഞാൻ ഒരു വിഡ്ഢിയെപ്പോലെ അതെല്ലാം ഡയറിയിലാക്കി." പിന്നെ ദൂരേക്കു നോക്കി നെടുവീർപ്പെട്ടു . "ഗൗതമൻ്റെ കയ്യിൽ അതു സുരക്ഷിതമാണെന്നെൻ്റെ മനസു മന്ത്രിച്ചിരുന്നു" 

രണ്ടാഴ്ച കടന്നു പോയി. വസന്തത്തിലെ ഒരു വൈകുന്നേരം സൂസന്ന എന്നെ ഫോണിൽ വിളിച്ചു.

 "ഗൗതമാ, നാളെ വൈകുന്നേരം 5 മണിക്ക് നീ കടവിൽ വരണം ". 

ഞാൻ 5 മണിക്കു തന്നെ കടവിലെത്തി കാത്തിരുന്നു. 

അവൾ വന്നു. 

വെള്ളസാരിയും ചുവന്ന ബ്ലൗസുമായിരുന്നു വേഷം. നെറ്റിയിൽ ദീർഘ സുമംഗലിപ്പൊട്ട്. തലയിൽ മുല്ലപ്പൂമാല. ഞങ്ങൾ കൈകോർത്തു നടന്നു. 

 നടന്നു നടന്ന് ദൂരെയുള്ള കുന്നിൻചരിവിലെ ആ തീർത്ഥാടന കേന്ദ്രത്തിലെ ശവക്കോട്ടയിൽ എത്തി. മലമുകളിൽ നിന്നും ആഞ്ഞടിക്കുന്ന തണുത്ത കാറ്റിൽ അവളുടെ അളകങ്ങൾ പാറിപ്പറന്നു.

അവിടെ അലങ്കരിച്ച ഒരു നിത്യനിദ്രകുടീരത്തിൻ്റെ മുന്നിൽ ഞങ്ങൾ നിന്നു.

 അപ്പോഴും  ആ കബറിടത്തിൽ ധാരാളം ഭക്തജനങ്ങൾ മുട്ടുകുത്തി പ്രാർത്ഥിക്കുന്നു. അവരിൽ ഭുരിഭാഗവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഓരോ നിമിഷവും നിറയെ മെഴുകുതിരികൾ കത്തിയുരുകി തളർന്നുവീണു കൊണ്ടിരുന്നു മർത്യതയുടെ നിസ്സാരത പോലെ. 

അവിടെ കറുത്ത മാർബിൾ ഫലകത്തിൽ വലിയ സുവർണ്ണാക്ഷരങ്ങളിൽ കൊത്തി വെച്ചിരിക്കുന്നത് ഞാൻ വായിച്ചു. 

"ഇവിടെ വിശുദ്ധ പദവിയിലേക്കുയർത്തപ്പെട്ട നിത്യ വന്ദ്യ ദിവ്യശ്രീ മണിമലക്കുടി ജോസഫ് റാഫേൽ കത്തനാരുടെ ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്നു. 

"കുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും യുവജനങ്ങളുടെയും ആത്മീയ പിതാവും സംരക്ഷകനും പുണ്യശ്ളോകനുമായ റാഫേലച്ചാ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമ്മേൻ "

ജനം ഭക്തി നിർഭരമായി പ്രാർത്ഥന 

ഉരുവിട്ടുകൊണ്ടിരുന്നു. ബൈബിൾ വചനങ്ങളും അവിടെ ആലേഖനം ചെയ്തിരുന്നു.

 തൊട്ടടുത്ത് ഇരുമ്പു നേർച്ചപ്പെട്ടിയും വെച്ചിരുന്നു.

 ഞാൻ സൂസന്നയുടെ മുഖത്തേക്ക് ഒളികണ്ണയച്ചു. ആ വദനം നിർവ്വികാരമായിരുന്നു. ഞാൻ മനസ്സിൽ മന്ത്രിച്ചു. സൂസമ്മക്കൊച്ചമ്മേ , നിങ്ങൾ എനിക്കെന്നും എൻ്റെ പ്രിയപ്പെട്ട "മൂക്കുത്തിയക്കയാണ് ". 

വർഷങ്ങൾക്കു മുമ്പ്, ഞങ്ങളുടെ തറവാട്ടിൽ, എൻ്റെ അച്ഛൻ്റെ,

 അതായത് നിങ്ങളുടെ ഗുരുനാഥൻ്റെ വീട്ടിൽ നിങ്ങൾ ഓരോ പ്രാവശ്യവും വന്നൊളിച്ചിരിക്കുമ്പോൾ അന്നു കൊച്ചുകുട്ടിയായിരുന്ന എനിക്കു നിങ്ങൾ പറഞ്ഞു തന്ന മുത്തശ്ശിക്കഥകളുടെ മാധുര്യം ഇന്നും എൻ്റെ മനക്കാമ്പിലുണ്ട്. ഞങ്ങൾ തിരിഞ്ഞു നടന്നു.

മൂക്കത്തിയക്കാ      കഥ             അളകനന്ദിനി  

a_kerala_young_vintage_man_is_shockingly_edited.jpg
a_kerala_young_vintage_poor_lady_in_edited.jpg
four_kerala_vintage_men_with_mustache_at_edited.jpg
a_vintage_kerala_young_lady_running_through_edited.jpg
a_kerala_young_vintage_man_and_a_edited.jpg

@StoryHubCentral

bottom of page