Books

അതിഥി
കഥ | അളകനന്ദിനി
ആദ്യഭാഗം
മലയാള ചെറുകഥയായ 'അതിഥി' വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ദുരന്തം പേറുന്ന കുടുംബത്തെയും കേന്ദ്രീകരിക്കുന്നു. സ്വന്തം സഹോദരിയുടെ മക്കളെ വളർത്തുന്നതിനിടെ നഗരത്തിൽ വെച്ച് അവൾ ഒരു യുക്തിവാദിയെ പരിചയപ്പെടുന്നു. എന്നാൽ, പിന്നീട് അവരുടെ വീട്ടിലേക്ക് ഭാമിനി ഗോസാമി എന്ന ഒരു അപരിചിതയായ അതിഥി എത്തുന്നതോടെ കഥ വിധിയിലും വിശ്വാസത്തിലുമൂന്നിയ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

Read Now
മൂക്കുത്തിയക്കാ
കഥ | അളകനന്ദിനി
ശാന്തമായ കരിമലപ്പുഴയുടെ തീരത്തുള്ള വെള്ളരിശ്ശേരി ഗ്രാമം. അവിടേക്ക് അധ്യാപകനായി എത്തുന്ന ഗൗതമൻ ആകർഷിക്കപ്പെടുന്നത് തിളങ്ങുന്ന വൈരമൂക്കുത്തിയണിഞ്ഞ സ്കൂൾ മാനേജരുടെ ഭാര്യ സൂസന്ന കൊച്ചമ്മയിലേക്ക് ആണ്.
നാട്ടുവർത്തമാനങ്ങളിലെ നിഗൂഢതകളും, പുഴക്കടവുകളിലെ ഏകാന്ത കൂടിക്കാഴ്ചകളും, മാമ്മച്ചൻ ഉപദേശിയുടെ വിചിത്രമായ പെരുമാറ്റങ്ങളും ഈ കഥയ്ക്ക് ചുറ്റും ഒരു ദുരൂഹ വലയം തീർക്കുന്നു.
ഒരു രാത്രിയിലെ പേമാരിയിൽ ബംഗ്ലാവ് തകരുമ്പോൾ, സൂസന്ന കൊച്ചമ്മയുടെ സ്വർണ്ണ അരഞ്ഞാണത്തിൽ ഒളിപ്പിച്ച താക്കോലും വീടിനുള്ളിലെ രഹസ്യ അറയിൽ ഒതുക്കിയ രണ്ട് ഡയറിക്കുറിപ്പുകളും ഗൗതമന്റെ കയ്യിൽ എത്തിച്ചേരുന്നു.
സംഖ്യകളും ചിഹ്നങ്ങളും ഉപയോഗിച്ച് രേഖപ്പെടുത്തിയ ആ ഡയറിയിലെ കോഡുകൾ ഗൗതമൻ വായിച്ചെടുക്കുമ്പോൾ, അയാളുടെ പഴയ ഓർമ്മകളിൽ നിന്നും 'മൂക്കുത്തിയക്ക' എന്ന നിഗൂഢ രൂപം തെളിഞ്ഞുവരുന്നു.
ആരാണ് സൂസന്ന കൊച്ചമ്മ? ആരെയാണ് ഡയറിയിലെ കോഡുകൾ സൂചിപ്പിക്കുന്നത്? ഈ ആകാംഷാഭരിതമായ കഥ വായിച്ച് രഹസ്യങ്ങൾ കണ്ടെത്തുക!

Read Now
മൂക്കുത്തിയക്കാ
കഥ | അളകനന്ദിനി
അവസാന ഭാഗം
ശാന്തമായ കരിമലപ്പുഴയുടെ തീരത്തുള്ള വെള്ളരിശ്ശേരി ഗ്രാമം. അവിടേക്ക് അധ്യാപകനായി എത്തുന്ന ഗൗതമൻ ആകർഷിക്കപ്പെടുന്നത് തിളങ്ങുന്ന വൈരമൂക്കുത്തിയണിഞ്ഞ സ്കൂൾ മാനേജരുടെ ഭാര്യ സൂസന്ന കൊച്ചമ്മയിലേക്ക് ആണ്.
നാട്ടുവർത്തമാനങ്ങളിലെ നിഗൂഢതകളും, പുഴക്കടവുകളിലെ ഏകാന്ത കൂടിക്കാഴ്ചകളും, മാമ്മച്ചൻ ഉപദേശിയുടെ വിചിത്രമായ പെരുമാറ്റങ്ങളും ഈ കഥയ്ക്ക് ചുറ്റും ഒരു ദുരൂഹ വലയം തീർക്കുന്നു.
ഒരു രാത്രിയിലെ പേമാരിയിൽ ബംഗ്ലാവ് തകരുമ്പോൾ, സൂസന്ന കൊച്ചമ്മയുടെ സ്വർണ്ണ അരഞ്ഞാണത്തിൽ ഒളിപ്പിച്ച താക്കോലും വീടിനുള്ളിലെ രഹസ്യ അറയിൽ ഒതുക്കിയ രണ്ട് ഡയറിക്കുറിപ്പുകളും ഗൗതമന്റെ കയ്യിൽ എത്തിച്ചേരുന്നു.
സംഖ്യകളും ചിഹ്നങ്ങളും ഉപയോഗിച്ച് രേഖപ്പെടുത്തിയ ആ ഡയറിയിലെ കോഡുകൾ ഗൗതമൻ വായിച്ചെടുക്കുമ്പോൾ, അയാളുടെ പഴയ ഓർമ്മകളിൽ നിന്നും 'മൂക്കുത്തിയക്ക' എന്ന നിഗൂഢ രൂപം തെളിഞ്ഞുവരുന്നു.
ആരാണ് സൂസന്ന കൊച്ചമ്മ? ആരെയാണ് ഡയറിയിലെ കോഡുകൾ സൂചിപ്പിക്കുന്നത്? ഈ ആകാംഷാഭരിതമായ കഥ വായിച്ച് രഹസ്യങ്ങൾ കണ്ടെത്തുക!

Read Now
അതിഥി
കഥ | അളകനന്ദിനി
അവസാന ഭാഗം
മലയാള ചെറുകഥയായ 'അതിഥി' വൈരുദ്ധ്യങ്ങൾ നിറഞ്ഞ ഒരു സ്ത്രീയുടെ ജീവിതത്തെയും അവളുടെ ദുരന്തം പേറുന്ന കുടുംബത്തെയും കേന്ദ്രീകരിക്കുന്നു. സ്വന്തം സഹോദരിയുടെ മക്കളെ വളർത്തുന്നതിനിടെ നഗരത്തിൽ വെച്ച് അവൾ ഒരു യുക്തിവാദിയെ പരിചയപ്പെടുന്നു. എന്നാൽ, പിന്നീട് അവരുടെ വീട്ടിലേക്ക് ഭാമിനി ഗോസാമി എന്ന ഒരു അപരിചിതയായ അതിഥി എത്തുന്നതോടെ കഥ വിധിയിലും വിശ്വാസത്തിലുമൂന്നിയ ഒരു വഴിത്തിരിവിലേക്ക് നീങ്ങുന്നു.

Read Now
ആമ്പൽപ്പൂവിൻ്റെ
വലിപ്പമുള്ള ഇലഞ്ഞിപ്പൂക്കൾ
കഥ | അളകനന്ദിനി
പീറ്റർ എന്നും അതിരാവിലെഎഴുന്നേറ്റ് ദിനചര്യകളെല്ലാം വേഗത്തിൽ തീർക്കും. അടുക്കളയിൽ കയറി ഒരു ഗ്രീൻ റ്റീ ഉണ്ടാക്കി കുടിച്ചിട്ട്. കറുത്ത ബർമുഡയും ചുവന്ന ബനിയനും കാലിൽ സോക്സും ഷൂസും ധരിച്ച് പടപടാ ശബ്ദമുണ്ടാക്കി വാതിൽ തുറന്നു പുറത്തുചാടും.
ഭാര്യയും മരുമകളും ഉണരണമെങ്കിൽ ഏഴര കഴിയും. അപ്പോഴേക്കും സഞ്ചിയിൽ മിൽമാ പാലും പച്ചക്കറികളുമായി അയാൾ തിരിച്ചെത്തും.
വേഗത്തിൽ നടത്തം. രണ്ടു കൈകളും നന്നായി ഉയർത്തിവീശി ഒരു ചെറുപ്പക്കാരനെപ്പോലെ നടക്കാൻ ശ്രമിക്കും.
പക്ഷെ കുറച്ചു ദൂരം ചെല്ലുമ്പോൾ നന്നായി കിതപ്പ് അനുഭവപ്പെടും.

Read Now
തണൽ
കഥ | അളകനന്ദിനി
മാത്തുക്കുട്ടി വരാന്തയിലെ ചാരുകസേരയിൽ പത്ര വായനയിൽ മുഴുകിയിരിക്കുമ്പോഴാണ് അവർ കാറിൽ വന്നിറങ്ങിയത്.
"പത്രപ്പരസ്യം കണ്ടു വന്നതാണ് "
പുഞ്ചിരിച്ചു കൊണ്ട് പുറത്തിറങ്ങിയ പുരുഷൻ പറഞ്ഞു. പിറകിൽ അയാളുടെ ഭാര്യയും രണ്ടു പെൺമക്കളും ഇറങ്ങി. അയാൾ എല്ലാവരേയും അകത്തേക്കു ക്ഷണിച്ചു. "ചായയുണ്ടാക്കാൻ വേലക്കാരില്ല"
അയാൾ ഭവ്യമായി പറഞ്ഞു.
"ഞങ്ങൾക്ക് ഇരിക്കാൻ സമയമില്ല. വീടും പരിസരവും കണ്ടിട്ടു വേഗം പോണം"
അതിഥികൾ തിടുക്കം കൂട്ടി. ആതിഥേയൻ വാതിലുകൾ തുറന്നു കൊടുത്തു.
" എല്ലാം നടന്നു കണ്ടോളൂ".
"എത്ര മനോഹരമാണ് ഈ പൂന്തോട്ടം. ഏറ്റവും അപൂർവങ്ങളായ പൂച്ചെടികളും അവിടെ ആർത്തു ചിരിച്ചു കാറ്റിലാടുന്നത് കണ്ട് പുരുഷനും അയാളുടെ ഭാര്യയും മക്കളും മയങ്ങി നിന്നു.

Read Now
അമ്മിണി
കഥ | അളകനന്ദിനി
ഞാൻ ആ പെൺകുട്ടിയെ കാണുന്നതു് നഗരത്തിലെ തപാൽ ആപ്പീസിൽ ചെന്നപ്പോഴാണ്. അവൾ മാസ്ക്ക് ധരിച്ചിട്ടുണ്ടായിരുന്നു. ആ മാസ്ക്കു പോലും അവളുടെ സൗന്ദര്യത്തിനു കിരീടം വയ്ക്കുന്നതായി എനിക്കു തോന്നി. മൂന്നു വൃദ്ധർ അവൾക്കു മുമ്പിൽ പെൻഷനു വേണ്ടി നില്പ്പുണ്ടായിരുന്നു.
"എന്തേ മുഖ കവചം ധരിക്കാത്തത്?
അവൾ ചോദിച്ചു. വൃദ്ധൻ ചിരിച്ചു. വേദനയിൽ പൊതിഞ്ഞ ചിരി. അവൾ പുതിയ ഒരു മുഖ കവചം ബലമായി അയാളുടെ മുഖത്ത് വെച്ചു കൊടുത്തു. മകൾ അച്ഛനെ മുഖ കവചം ധരിപ്പിക്കുന്നതു പോലെ. മറ്റുള്ളവർക്കും അവൾ മുഖ കവചം കൊടുത്തു എന്നിട്ട് ഒരു ചിരിയിൽ പൊതിഞ്ഞ മുന്നറിയിപ്പും."മാസ്ക്ക് ധരിക്കുക, അകലം പാലിക്കുക, ആരോഗ്യം ശ്രദ്ധിക്കുക " ഒരു തുക തപാൽ ആപ്പീസ് സേവിങ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാൻ വന്നതായിരുന്നു. പത്രിക കിട്ടി. പക്ഷെ നിറയെ സംശയങ്ങൾ. അവൾ ഫോറം വാങ്ങി ക്ഷമയോടെ എൻ്റെ വിവരങ്ങൾ ചോദിച്ചു മനസിലാക്കി പൂരിപ്പിച്ചു പണം വാങ്ങി.................

Read Now
പന്നിക്കുഴി നാരായണി.
കഥ | അളകനന്ദിനി
നല്ല അഴകുള്ള സ്ത്രീ " ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഒരപരിചിതൻ തട്ടി വിട്ടു. ഉടനെ മുറുക്കാൻ കടക്കാരൻ ശിവൻ മറുപടി പറഞ്ഞു. പന്നിക്കുഴി ഒന്നാന്തരം കരാട്ടയാണ്, സൂക്ഷിക്കണം''.
"അത് പന്നിക്കുഴി നാരായണിയല്ലേ?"
ചായക്കടച്ചാണ്ടിച്ചൻ തൻ്റെ കണ്ണട മൂക്കിൽ എടുത്തു വെച്ചു സംശയം പ്രകടിപ്പിച്ചു.
" പന്നിക്കുഴി നാരായണി " അവൾ ചെവി പൊത്തി വേഗത്തിൽ ഇടവഴിയിലേക്കു തിരിഞ്ഞു...............

Read Now
എൻ്റെ ത്രിമൂർത്തികൾ
കഥ | അളകനന്ദിനി
നിലാവുള്ള രാത്രികളിൽ കിളിവാതിലിലൂടെ എന്നെ തേടി വരുന്ന കായൽക്കാറ്റ് എൻ്റെ മുടിയിഴകളിൽ ചുംബിച്ചു പാടുമ്പോൾ എല്ലാ ഞായറാഴ്ച വൈകുന്നേരങ്ങളിലും ഞങ്ങളുടെ വീട്ടിൽ ഒന്നിച്ചു കൂടി ഞങ്ങളെ ആഹ്ളാദത്തിരകളിൽ അമ്മാനമാടുന്ന എൻ്റെ ത്രിമൂർത്തികളെ ധ്യാനിച്ചു ഞാനുറങ്ങും. ദൈവം എനിക്കു തന്ന വരപ്രസാദമാണവർ. .എൻ്റെ കഥ നിങ്ങൾക്കു കേൾക്കണ്ടേ? ഞാൻ പറയാം. ഇന്നേക്ക് അഞ്ചു വർഷം മുമ്പാണത്. അന്ന് ഞാൻ നഗരത്തിലെ ഒരു ബാങ്കിൽ ജോലിക്കു കയറിയതേയുള്ളു.
ഞാൻ ബസ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു. ഇന്നും ലേറ്റ് ആണ്. തലേ ദിവസം പെയ്ത മഴയിൽ കുളിച്ചീറനണിഞ്ഞ ഗ്രാമ വീഥി..........

Read Now
ദുർഗ്ഗ
കഥ | അളകനന്ദിനി
ഞാൻ ആ എഴുത്തുകാരിയെ തേടി ചെന്നു. ഒരു പഴയ ഓടിട്ട വീട്. വാതിലിൽ മുട്ടി. അല്പം കഴിഞ്ഞപ്പോൾ ചടച്ചു മെലിഞ്ഞ ഒരു വികൃതരൂപം വാതിൽ തുറന്നു. തലയിൽ പഞ്ഞിക്കെട്ടു നിറച്ചു വച്ചിരിക്കുന്നപോലെയുള്ള വെള്ളി മുടികൾ. താടിയിൽ കറുപ്പും വെളുപ്പുമുള്ള രോമക്കുഞ്ഞുങ്ങൾ ചിരിച്ചു മറിയുന്നു. മുഖത്തു പ്രായം മുപ്പത്തഞ്ചിൽ ഒട്ടും കൂടുകയില്ല. മെലിഞ്ഞ വൃത്തികെട്ട കൈകൾ. നഖങ്ങൾ പോലും നേരേ ചൊവ്വേ വെട്ടിയിട്ടില്ല. നിറം മങ്ങിയ മഞ്ഞ പൈജാമയാണ് ധരിച്ചിരിക്കുന്നത്......

Read Now
കുയിലമ്മ
കഥ | അളകനന്ദിനി
"അതെ, ഞാൻ തങ്കപ്രഭ സ്പീക്കിംഗ്. "
"നിങ്ങൾ?"
"ഓ, സംവിധായകനാണ്, അല്ലേ?, പറഞ്ഞോളു "
"നല്ല റോൾ കിട്ടിയാൽ തയ്യാറാണ്."
"മദർ ക്യാരക്ടറോ?"
"നായികയായിട്ടാണെങ്കിൽ നോക്കാം ".
"എന്തു കൺസഷൻ?"
"എന്തു അഡ്ജസ്റ്റമെൻ്റൊണ് ഞാൻ ചെയ്യേണ്ടത്?" "ഈശ്വരാ മോൻ്റെ പ്രായം?"
"ഇരുപത്തിമൂന്ന് " .
"എനിക്കു വളരെ ഇഷ്ടമായി. അമ്മ വീട്ടിലുണ്ടോ?എൻ്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം".
" പിന്നെ മോൻ ചോദിച്ചതിൻ്റെ മറുപടി. അമ്മയെപ്പോലൊരു സ്വർണ്ണക്കട്ടി വീട്ടിലിരിക്കുമ്പോൾ കാക്കപ്പൊന്നിൻ്റെ പുറകേ പോകണോ തങ്കപ്പാ? ഷട്ട അപ്പ് യുവർ ബ്ലഡി മൗത്ത്. "
"കൊച്ചമ്മാ, ആരാണു വിളിച്ചത്?
തമിഴരശ്ശി ചോദിച്ചു................

Read Now
സ്വപ്നാടനം
ചെറുകഥ | അളകനന്ദിനി
"ങും എന്താ ഇത്ര നേരത്തേ പോകുന്നത്?"
മാനേജർ നെറ്റി ചുളിച്ചു. അയാളുടെ മുഖക്കുരുവടുക്കൾ നിറഞ്ഞ മുഖം ക്രൗര്യം നിറയുമ്പോൾ ശവക്കുഴി തോണ്ടിക്കിടക്കുന്ന കാഴ്ച പോലെ അസ്സഹനീയമാണ്.
"ഞാൻ തന്ന ഫയലുകളെല്ലാം തീർത്തോ?"
അവൾ മുഖം കുനിച്ചു.
''രണ്ടു കത്തു കൂടി തീരാനുണ്ട് " .
"ങും പൊക്കോളൂ. നാളെ രാവിലെ വന്നാലുടൻ അതു തീർത്ത് മേശപ്പുറത്തു വയ്ക്കണം".
"യേസ് സർ;
കർക്കശക്കാരനായ ഓഫീസറുടെ മുന്നിൽ നിന്നും സാറ രക്ഷപെട്ട് ലിഫ്റ്റിൽ കയറി താഴെയെത്തിയ ശേഷം സ്കൂട്ടർ ഓടിച്ചു പോയി.
തുടക്കത്തിൽ അവർ നാലു പേരായിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ മൂന്നു പേർ ജോലിയുപേക്ഷിച്ചു പോയി........

Read Now
കാശിത്തുമ്പകൾ
ചെറുകഥ | അളകനന്ദിനി
ആദ്യഭാഗം
കോൺസ്റ്റബിൾ കുര്യനോടു സബ് ഇൻസ്പെക്ടർ പറഞ്ഞു. " ആ പുറത്തിരിക്കുന്ന ചെറുപ്പക്കാരനെ അകത്തേയ്ക്കു വിളിക്കൂ".
ഞാൻ ഭവ്യതയോടെ അകത്തു കയറിയപ്പോൾ ആ ഉദ്യോഗസ്ഥൻ ഇരിക്കാൻ ആംഗ്യം കാട്ടി.
" പേര്?"
"അരവിന്ദൻ "
"മിസ്റ്റർ അരവിന്ദൻ, തൻ്റെ പേരിൽ ഒരു പരാതി കിട്ടിയിട്ടുണ്ട്. അതിനാണു തന്നെ വിളിപ്പിച്ചത്.
ഇൻസ്പെക്ടർ തുടർന്നു " പരാതിക്കാരി താങ്കൾ സ്നേഹിക്കുന്ന പെണ്ണിൻ്റെ വിധവയായ അമ്മ. താങ്കൾ പല കത്തുകളും അവളുടെ വീട്ടിലേക്ക് അയച്ചു. അവസാനത്തെ കത്തിൽ ആ സ്ത്രീയുടെ മകളായ ശോശന്നയെ തനിക്കു വിവാഹം ചെയ്തു തന്നില്ലെങ്കിൽ ആ വീടിൻ്റെ മോന്തായത്തിൽ കെട്ടിത്തൂങ്ങി മരിക്കുമെന്ന് താങ്കൾ ഭീഷണിപ്പെടുത്തിയിരിക്കുന്നു; ശരിയല്ലേ മിസ്റ്റർ അരവിന്ദൻ ?"
"പറയൂ, ശരിയല്ലേ?"'
" അതേ .
എൻ്റെ ശോശന്നയെ എനിക്കു വിവാഹം കഴിച്ചു തന്നില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യുമെന്നുള്ളത് തീർച്ചയാണ്, സാർ എതിർത്താലും ഇല്ലെങ്കിലും ''
ഇൻസ്പെക്ടറും അടുത്തു നിന്ന പോലീസുകാരും ഞെട്ടി. "ഇവൻ നമുക്കു പണി തരുമെന്നാ തോന്നുന്നത് " ............

Read Now
കാശിത്തുമ്പകൾ
ചെറുകഥ | അളകനന്ദിനി
ഭാഗം രണ്ട്
ഉച്ചയ്ക്കു ഊണ് കഴിഞ്ഞ് മിറാൻഡയുടെ കയ്യിൽ പണം കൊടുത്തപ്പോൾ അവളുടെ കണ്ണുകളിൽ നന്ദിയുടെ നനവു കണ്ടു. " പോയി വരൂ " അവൾ എൻ്റെ മുഖത്തു നോക്കാനാവാതെ പെട്ടെന്ന് അകത്തേക്കു മറഞ്ഞു പൂനിലാവു മായുന്നതുപോലെ.
ഞാൻ ബാഗും തോളിലേറ്റി തീരത്തെ നനഞ്ഞ മണ്ണിലൂടെ നഗ്നപാദനായി നടന്നു റോഡിലെത്തി കാലിൽ ചെരിപ്പിട്ടു. ബസ്സിൽ കാസർഗോഡിനു പുറപ്പെട്ടു.
ഇത്തവണ ഞാൻ വീട്ടിലെത്തിയപ്പോൾ ശോശന്ന പറഞ്ഞു. അവൾക്കു പീരീഡാണ്.
പോകാൻ നേരം അവൾ റയിൽവേ സ്റ്റേഷൻ വരെ വന്നു എന്നെ കെട്ടിപ്പിടിച്ച് ആട്ടോയിൽ ഇരുന്നു സ്റ്റേഷനിലെ ബെഞ്ചിലിരുന്ന് ഞങ്ങൾ ഒന്നിച്ച് ചായ കുടിച്ചു. പിന്നെ അവളുടെ ബാഗിൽ നിന്ന് ഒരു.....

Read Now
കാശിത്തുമ്പകൾ
ചെറുകഥ | അളകനന്ദിനി
അവസാന ഭാഗം
പിറ്റേന്നു വൈകുന്നേരം ഞാൻ കാസർഗോഡിനു മടങ്ങി.
അപ്രതീക്ഷിതമായി വന്ന വെള്ളപ്പൊക്കവും പിന്നാലെ വന്ന കൊറോണ രോഗവും കേരളത്തെ പിച്ചിച്ചീന്തി.
നീണ്ട പതിമൂന്നു മാസങ്ങൾക്കു ശേഷമാണ് ഞാനെന്ന അരവിന്ദനലക്സ് യാതൊരു മുന്നറിയിപ്പുമില്ലാതെ പാലോലിം കടപ്പുറത്തു കാലു കുത്തിയത്. കാരണം ഞാൻ വിളിച്ചപ്പോഴൊന്നും അവൾ ഫോൺ എടുത്തില്ല.
മിറാൻഡയുടെ കുടിലിൻ്റെ മുന്നിലെത്തിയപ്പോൾ ഞാൻ പകച്ചു നിന്നു. തിരിച്ചറിയാൻ പറ്റാത്ത മാറ്റങ്ങൾ.
"യരുശലേം റെസ്റ്റോറൻ്റ് ആൻഡ് ഹോംസ്റ്റേ.'' പുതിയ കസേരകൾ, അലമാരകൾ, തറയിൽ ചുവപ്പു പരവതാനികൾ.
മറ്റൊരു ബോർഡിൽ വിഭവങ്ങളുടെ പേരുകൾ. ദോശ, ഇഡ്ഡലി, കേരള മീൽസ്, സന്യാസി വട. എനിക്കു ചിരി വന്നു. അകത്തിരുന്ന് സായിപ്പും മദാമ്മയും ദോശയും ചമ്മന്തിയും വെട്ടി വിഴുങ്ങുന്നു.
ടോപ്പും മിഡിയും ഹൈഹീൽഡ് ഷൂസും ധരിച്ചു നില്ക്കുന്ന മിറാൻഡാ പൂർവ്വാധികം സുന്ദരിയായി കാണപ്പെട്ടു. ഇപ്പോൾ ജോലിക്കാരുടെ എണ്ണം വർദ്ധിച്ചിരിക്കുന്നു. കൗണ്ടറിൽ പുതിയ ജോലിക്കാരിയായി കാത്തി വന്നിരിക്കുന്നു. കൃഷ്ണൻ അടുക്കളയിൽ ഷെഫായി ജോലി ചെയ്യുന്നു.
ഒരു മൂലയിലെ കസേരയിലിരുന്നു നല്ല സ്വാദിഷ്ടമായ ഇഡ്ഡലിയും ചമ്മന്തിയും ഞാൻ കഴിച്ചു കൊണ്ടിരുന്നപ്പോൾ മിറാൻഡ വന്ന് എന്നെ കെട്ടിപ്പിടിച്ചു വിങ്ങിപ്പൊട്ടി.
"വാര്യരേ, ഞാൻ എത്ര വട്ടം നിങ്ങളെ വിളിച്ചു. ഒന്നിനു പോലും മറുപടിയില്ല"...............

Read Now