പന്നിക്കുഴി നാരായണി.
പന്നിക്കുഴി
നാരായണി
|ചെറുകഥ| അളകനന്ദിനി
നല്ല അഴകുള്ള സ്ത്രീ " ചായക്കടയിൽ ചായ കുടിച്ചുകൊണ്ടിരുന്ന ഒരപരിചിതൻ തട്ടി വിട്ടു. ഉടനെ മുറുക്കാൻ കടക്കാരൻ ശിവൻ മറുപടി പറഞ്ഞു. പന്നിക്കുഴി ഒന്നാന്തരം കരാട്ടയാണ്, സൂക്ഷിക്കണം''.
_edited.jpg)
"അത് പന്നിക്കുഴി നാരായണിയല്ലേ?"
ചായക്കടച്ചാണ്ടിച്ചൻ തൻ്റെ കണ്ണട മൂക്കിൽ എടുത്തു വെച്ചു സംശയം പ്രകടിപ്പിച്ചു.
" പന്നിക്കുഴി നാരായണി " അവൾ ചെവി പൊത്തി വേഗത്തിൽ ഇടവഴിയിലേക്കു തിരിഞ്ഞു.
രാവിലെ പാവനാശ്രമത്തിലെത്താൻ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേൽക്കണം. പ്ലസ്ടുവിനു പഠിക്കുന്ന സുമയെ വിളിച്ചെഴുന്നേൽപ്പിക്കണം. വയസ്സായ അമ്മക്കു മരുന്നു കൊടുക്കണം. പിന്നെ അടുക്കളയിൽ പ്രാതൽ ഉണ്ടാക്കണം.
മഠത്തിലെ മദർ സുപ്പീരിയർ മരിയയുടെ സഹായമാണ് ഈ കുടുംബത്തെ അല്ലലില്ലാതെ തട്ടിയും മുട്ടിയും മുന്നോട്ടു നയിക്കുന്നത്. വൃത്തികെട്ടതെങ്കിലും ഈ പണി ഉപേക്ഷിക്കാൻ വയ്യ. നാരായണി ഓർത്തു.
മുറ്റത്തെ അമ്മച്ചിമാവിൻ്റെ കൊമ്പിൽ മാമ്പഴം ഈമ്പിക്കുടിക്കുന്ന അണ്ണാൻ കുഞ്ഞുങ്ങളും അമ്മയുമച്ഛനും.
കൊതിയോടെ ഒരു നിമിഷം നോക്കി നിന്നു.
ചെറുപ്പത്തിൽ തൻ്റെ ഭയം മാറ്റാനാണ് കരാട്ടെ ആശാട്ടി മാധവിക്കുട്ടിയുടെ കളരിയിൽ അമ്മ മകളെ ചേർത്തത്. കരാട്ടെയിൽ താലൂക്കിൽ ഒന്നാം സ്ഥാനം ലഭിച്ചുവെങ്കിലും ഇപ്പോഴും നാരായണിക്കു ഭയമാണ്. പൊന്തക്കാടുകൾക്കു നടുവിലൂടെയുള്ള ഏകാന്ത സുന്ദരമായ കാട്ടുപാതയിലൂടെ നടക്കുമ്പോൾ കിട്ടുന്ന ആനന്ദം അവർണ്ണനീയമാണ്. ഈ പ്രായത്തിലും ഇലഞ്ഞിപ്പൂക്കളുടെ ഗന്ധം അവളെ ഉന്മത്തയാക്കും.
പിറകിലത്തെ ഗേറ്റിലൂടെ അടുക്കളയിലെത്തി. മറിയച്ചേടത്തി കറിയ്ക്കരിയുന്ന തിരക്കിലാണ്. ഗോപികയും സഹായത്തിനുണ്ട്. വെളുത്ത ചട്ടയും മുണ്ടും ധരിച്ചു വരുന്ന മറിയച്ചേടത്തി ചിരിക്കുമ്പോൾ രണ്ടു സ്വർണ്ണ കുണുക്കുകളും വെട്ടിത്തിളങ്ങും. ആദ്യം ചെവിയിൽ ദ്വാരം അടയാതിരിക്കാൻ ഈർക്കിലിയായിരുന്നു. പിന്നെ അതു മാറ്റി ഒരു പവൻ്റെ രണ്ടു വലിയ സ്വർണ്ണകുണുക്കുകൾ ചേടത്തിക്കു കൊടുത്തത് മരിച്ചു പോയ സിസ്റ്റർ വേറോണിക്കയായിരുന്നു." വേറോണിക്കാമ്മയെക്കുറിച്ചു പറയുമ്പോൾ മറിയച്ചേടത്തിക്കു നൂറു നാക്കാണ്.
നാരായണി അടുക്കളപ്പണിക്കു ആദ്യമായി അവിടെ വരുമ്പോൾ മറിയച്ചേടത്തിയായിരുന്നു "തെറാപ്പി " അവളെ പരിശീലിപ്പിച്ചത്. തിരുമ്മലിനു ഇവിടെ വിളിക്കുന്ന പേരാണ് "തെറാപ്പി ". യൗവ്വനത്തിൽ നിറഞ്ഞു തുളുമ്പിയ മറിയച്ചേടത്തിയുടെ മാറിടം കാലത്തിൻ്റെ ഒഴുക്കിൽ താഴേക്ക് തൂങ്ങുന്ന പടവലങ്ങാ പോലെ ശുഷ്ക്കിച്ചപ്പോൾ പാവനാശ്രമത്തിൻ്റെ സ്വർഗ്ഗീയ മണവാട്ടികൾ കണ്ടെത്തിയ പുതിയ തെറാപ്പിസ്റ്റാണ് യൗവ്വനം മാറിൽ മത്തങ്ങാ പോലെ പൂത്തു നില്ക്കുന്ന നാരായണിയെ. നാരായണി മതം മാറില്ലെന്നു ശഠിച്ചപ്പോൾ ദൈവത്തിൻ്റെ മണവാട്ടികൾ മൗനികളായി.
"ഇന്നു രണ്ടു സ്പെഷ്യൽ തെറാപ്പികളാണ്, സിസ്റ്റർ ക്ലാരക്കും സിസ്റ്റർ വന്ദനക്കും" . മറിയച്ചേടത്തി ചെവിയിൽ മൂളുമ്പോൾ നാരായണി നാണിച്ചു തലതാഴ്ത്തി നിന്നു.
ഭഗവത് ഗീതയിലെ കൃഷ്ണൻ്റെ ഉപദേശം തന്നെയാണ് മറിയച്ചേടത്തിയും പങ്കുവെച്ചത്.സുന്ദരിയായ കാർത്യാനി വർഷങ്ങൾക്കു മുമ്പ് മഠത്തിൽ വന്നപ്പോൾ മേരിയായി ജ്ഞാനസ്നാനം സ്വീകരിച്ചു ചട്ടയും മുണ്ടും ധരിച്ചു കൃസ്ത്യാനിയായി. "ഇറച്ചിവെട്ടുകാരൻ്റെ കർമ്മം ഇറച്ചിവെട്ടാണ്. ആ കർമ്മം നന്നായി ചെയ്യുക "
പാവനാശ്രമത്തിൽ നടക്കുന്നതൊന്നും പുറം ലോകം അറിയാറില്ല.ഇരുമ്പു ഗെയിറ്റും രണ്ടാൾപ്പൊക്കത്തിലുള്ള കരിങ്കൽ മതിലും അതിനു മുകളിൽ വൈദ്യുതി പ്രവാഹമുള്ള മുള്ളുവേലിയും ചാടിക്കടന്നു ആർക്കും ആ സ്വർഗ്ഗീയ മണവറയിൽ പ്രവേശിക്കാൻ കഴിയില്ല.
മഞ്ഞ സാരിയും തലയിൽ മഞ്ഞ തൊപ്പിയും രുദ്രാക്ഷമാലയും ധരിച്ച ഈ സ്വർഗ്ഗീയ മണവാട്ടികളെ ഗ്രാമീണർക്കു ബഹുമാനമാണ്.
.jpeg)

അന്നത്തെ ജോലി കഴിഞ്ഞ് നാരായണി തളർന്നു വീട്ടിലെത്തി.ഒരു മഴ പെയ്തതപ്പോൾ പതിവുപോലെ പന്നിക്കുഴിയിലെ നാറ്റം അസഹ്യമായി.അവൾ വാതിലടച്ചു സാമ്പ്രാണിത്തിരി കത്തിച്ചു.
നാരായണിയുടെ ചിന്തകൾ കാടുകയറി. വീടും പറമ്പും പണയപ്പെടുത്തി പത്തുലക്ഷം രൂപാ ബാങ്കിൽ നിന്നും കടമെടുത്തിട്ടാണ് ചാക്കുണ്ണി മുങ്ങിയത്.
ജപ്തി നോട്ടീസ് ഒട്ടിക്കാൻ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥൻ വീട്ടിൽ വന്നപ്പോൾ മാത്രമാണ് കൊടുംചതി അറിയുന്നത്. അന്നു രാത്രി അവൾക്കുറങ്ങാൻ കഴിഞ്ഞില്ല,
തെറ്റുകളുടെ പന്നിക്കുഴിയിലൂടെ നടന്ന യൗവ്വനം. ഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട ചാക്കുണ്ണി എന്ന ചെറുപ്പക്കാരൻ്റെ മുമ്പിൽ വെറും പതിനേഴ് വയസു മാത്രമുള്ള നാരായണി തല കുനിച്ചു നിന്നപ്പോൾ അവൻ താലികെട്ടി. നഗരത്തിലെ ഒരു എണ്ണക്കമ്പനിയിലെ ട്രക്ക് ഡ്രൈവറും അറിയപ്പെടുന്ന ഗുണ്ടയുമാണു് അവനെന്നു വൈകിയാണറിയുന്നത്.
പന്നിക്കുഴിയിലാണ് താൻ വീണു കിടക്കുന്നതെന്ന് മനസ്സിലായപ്പോഴേക്കും അവൾ ഗർഭിണിയായിക്കഴിഞ്ഞിരുന്നു. ഈ വിവരം ചാക്കുണ്ണിയോടു പറയുമ്പോൾ അയാൾ ആഹ്ളാദിക്കുമെന്നാണ് അവൾ കരുതിയത്. പക്ഷേ അയാൾ പറഞ്ഞത് അത് ഒഴിവാക്കാമായിരുന്നു എന്നാണ്. പിന്നെ അയാൾ വീട്ടിൽ വരാതായി.
ഉറക്കത്തിൽ താനൊരു വെളുത്തുരുണ്ട ശീമപ്പന്നിയായി മാറി പന്നിക്കുഴിയിൽ മലർന്നു കിടക്കുന്നു. തൻ്റെ അകിടുകളിൽ ഈമ്പിക്കുടിക്കുന്ന പന്നിക്കുഞ്ഞുങ്ങൾ. അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അലറിക്കരയാൻ തോന്നി. സിസ്റ്റർ വേറോനിക്കയും സിസ്റ്റർ സൈമണും സിസ്റർ വെണ്മയും സിസ്റ്റർ ഡൊറോത്തിയും മുഖം മറച്ച ധാരാളം സ്വർഗ്ഗീയ മണവാട്ടികൾ.
ഈ പന്നിക്കുഴിയിലെ ജീവിതം മടുത്തു. നിശ്ശബ്ദം എഴുന്നേറ്റു ഇരുട്ടിൽ നടന്നു. മരണത്തിലേക്കുള്ള യാത്ര. ഗ്രാമം നല്ല ഉറക്കത്തിലാണ്. നടന്നു നടന്നു പുഴ കായലിൽ ചേരുന്നിടത്തെ ഇരുമ്പുപാലത്തിൽ കയറി കുറേ നേരം ചുറ്റും നോക്കി നിന്നു. ചാടാൻ തയ്യാറെടുക്കുമ്പോൾ, പെട്ടെന്ന് ആരോ പിറകിൽ നിന്നും തള്ളിയതുപോലെ അവൾക്കു തോന്നി. മൂന്നുവട്ടം പൊങ്ങിയതോർമ്മയുണ്ട്. ബോധം വീണപ്പോൾ. ഒരു ചെറുപ്പക്കാരൻ തന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. കായൽക്കരയിലെ ചെളിനിറഞ്ഞ കൈതക്കാടിൻ്റെ മറവിൽ താൻ വെള്ളത്തിൽ തല ചായ്ച്ചു കമിഴ്ന്നു കിടക്കുന്നു. അവൾ സാവധാനം ഏഴുന്നേറ്റിരുന്നു. ഉടുത്തിരുന്ന സാരി നഷ്ടപ്പെട്ടിരുന്നു. കരിമ്പനടിച്ച, മുഷിഞ്ഞു കീറിയ നിറം മങ്ങിയ അടിപ്പാവാടയും ബ്ലൗസും ദേഹത്തോടൊട്ടിക്കിടക്കുന്നു. ഭാഗികമായ നഗ്നതയിൽ നാണിച്ചു കൈകൾ മാറിൽ പൊത്തിപ്പിടിച്ചിരുന്നു.
"നിങ്ങളേതാ?"
അതിനുത്തരം പറയാതെ അയാൾ അവളുടെ കയ്യിൽ പിടിച്ചു അവളെ നില്ക്കാൻ സഹായിച്ചു. നനഞ്ഞ മണലിലൂടെ അവൾ വേച്ചു വേച്ചു നടന്നു.
അയാൾ ആംഗ്യം കാട്ടിയപ്പോൾ അവൾ അയാളുടെ ബൈക്കിൻ്റെ പിറകിലിരുന്നു. മദ്യത്തിൻ്റെ രൂക്ഷഗന്ധം. അയാളുടെ ചുണ്ടിലെ സിഗററ്റിൻ്റെ പുക മുഖത്തേക്കു വീശിക്കൊണ്ടിരുന്നു. അവൾ പറഞ്ഞ വഴിയിലൂടെ ബൈക്ക് ഓടി വീടിൻ്റെ പടിക്കലെത്തിയപ്പോൾ അവൾ കൽപ്പിച്ചു. " നിർത്തൂ " ബൈക്കു നിന്നപ്പോൾ നാരായണി ചാടിയിറങ്ങി തിരിഞ്ഞു പോലും നോക്കാതെ വീടിനുള്ളിലേയ്ക്ക് മിന്നൽവേഗത്തിൽ കയറി. ബൈക്ക് മുന്നോട്ടു കുതിച്ചു.
ചെളിയിൽ നനഞ്ഞുലഞ്ഞ കേശഭാരവും വെള്ളം ഇറ്റിറ്റു വീഴുന്ന അടിപ്പാവാടയും ബ്ലൗസും ധരിച്ചു നില്ക്കുന്ന അമ്മയെ നോക്കി നിന്നപ്പോൾ സുമയുടെ മനസ്സിലൂടെ വിവിധ ചിന്തകൾ കടന്നുപോയി.
ദൂരെ നിന്നേ മോട്ടോർ സൈക്കിളിൻ്റെ ശബ്ദം കേട്ട് പാതി തുറന്ന ജനൽപ്പാളിയിലൂടെ അവൾ പുറത്തേക്ക് നോക്കിയപ്പോൾ ഞെട്ടിയെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടിൽ അമ്മയെ സ്വാഗതം ചെയ്തു. പക്ഷെ മനസ്സിൽ പറഞ്ഞു. "അമ്മ പന്നിക്കുഴിയിൽ കാലിട്ടടിക്കുന്നു"
" സുമ സ്ക്കൂളിലേക്കു നടന്നു.
വസ്ത്രം മാറുമ്പോൾ അമ്മ ചോദിച്ചു.
'അതിരാവിലെ തിരക്കിട്ട് എങ്ങോട്ടാടീ നീ പോയത്?" നാരായണി മൗനിയായി പുറത്തേക്കു ധൃതിയിൽ നടന്നു.
മറിയച്ചേടത്തി പതിവുപോലെ അടുക്കള വാതിൽ തുറന്നു കൊടുത്തു. ഹാളിലെ പ്രാർത്ഥനയുടെ ഭക്തി സാന്ദ്രമായ ഗാനങ്ങൾ അടുക്കളയിലേക്കൊഴുകി വന്നു.
" പന്നിയിറച്ചിയും പോത്തിറച്ചിയും രാവിലെ തന്നെ പീറ്റർ കൊണ്ടുവന്നു. ഞാൻ നിന്നെ കാത്തിരിക്കുകയായിരുന്നു."
"പന്നിയിറച്ചി കൂർക്കയിട്ടു പെരളൻ വെയ്ക്കണം. പോത്തിറച്ചി കറിയാക്കണം' ' ചേടത്തിയുടെ കൈ കൊണ്ട് ഇറച്ചി ഉലർത്തിയാലെ സ്വർഗ്ഗീയ മണവാട്ടികൾക്കു തൃപ്തിയാകൂ.
ചേടത്തി ഓർമ്മിപ്പിച്ചു. "ഇന്നു മൂന്നു തെറാപ്പിയാണുള്ളത്. സിസ്റ്റർ സൈമണിനും സിസ്റ്റർ വെൺമക്കും.
സിസ്റ്റർ ഗീതക്കും"
" ഉവ്വേ ഉവ്വേ "
മദർ സുപ്പീരിയർ, ഈറ്റപ്പുലിയെപ്പോലെ തൻ്റെ മേനി ഉഴുതുമറിച്ച ശേഷം മൊഴിഞ്ഞു. "നാരായണി നൽകുന്ന തിരുമ്മലിൻ്റെ സുഖത്തിൽ ഞാൻ ഏഴാം സ്വർഗ്ഗത്തിൻ്റെ മട്ടുപ്പാവിലേക്ക് ഒഴുകിപ്പോകുന്നു"
നാരായണി ചിരിക്കണോ കരയണോ എന്നറിയാതെ നിസ്സഹായതയോടെ മൂളി.
നാരായണീ വീട്ടിലെത്തി വിസ്തരിച്ചൊന്നു കുളിച്ചു. മൂന്നുപേരും ഭക്ഷണം കഴിക്കാനിരുന്നു. അമ്മ കഞ്ഞിയും ചെറുപയർ തോരനും പപ്പടവും കഴിച്ചു നേരത്തെ എഴുന്നേറ്റു. സുമയും നാരായണിയും തനിച്ചായപ്പോൾ സുമ ചോദിച്ചു.
"അമ്മേ ആ ബൈക്കിൽ അമ്മയെ ഇവിടെ കൊണ്ടാക്കിയ ആളാരാ?"
നാരായണി മൗനിയായി.
സുമ ഒന്നിരുത്തി മൂളി. നാരായണി അതവഗണിച്ചു.
രണ്ടാഴ്ച കടന്നു പോയി. തവളകളുടെ കരച്ചിൽ രാത്രി മഴയുടെ താളത്തിൽ ചേർന്നൊഴുകി.
പാതിരാ കഴിഞ്ഞപ്പോൾ, മൊബൈൽ ശബ്ദിച്ചു. അപരിചിത നമ്പർ. ചുവന്ന ബട്ടൺ ഞെക്കി. പക്ഷേ വീണ്ടും വീണ്ടും വിളി വന്നുകൊണ്ടിരുന്നപ്പോൾ
അവൾ ഫോണുമായി കുളിമുറിയിൽ കയറി വാതിലടച്ചു. പച്ച ബട്ടൺ ഞെക്കി.
''നാരായണിയെ രക്ഷിച്ച ആളാണു ഞാൻ. ഫോൺ കട്ടു ചെയ്യല്ലേ. നിങ്ങളുടെ പണയാധാരം ബാങ്കിൽ നിന്നും എടുത്തു മുറ്റത്തെ പന്നിക്കുഴിയുടെ അടുത്തുള്ള ആൽമരച്ചോട്ടിൽ വെച്ചിട്ടുണ്ട്."
ഫോൺ നിലച്ചു. നാരായണി ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്ന് ആലിൻ ചുവട്ടിൽ മൊബൈലിലെ ടോർച്ചുമിന്നിച്ചു .അവിടെ കരിയിലക്കൂനയ്ക്കടിയിൽ നിന്നു പൊതി കിട്ടി. ബാങ്കിൽ വെച്ച പണയാധാരം ഭദ്രമായി തിരിച്ചു കിട്ടിയിരിക്കുന്നു!
" കൃഷ്ണാ ഗുരുവായൂരപ്പാ ഒരു കോടി നന്ദി"
നാരായണിയ്ക്കു ഉറക്കം വന്നില്ല. ചിന്തകളിൽ അവൾ ഒഴുകി നടന്നു. അയാൾ ആരാണ്? വളരെ ചെറുപ്പം. അയാൾ എന്തിനാണ് ഈ സഹായം എനിക്കു ചെയ്തത്? ജപ്തിയിൽ നിന്നും ഒരാൾ തന്നെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ തടസ്സവാദം ഉന്നയിക്കുകയല്ല വേണ്ടത്. മനഃസ്സാക്ഷി മറുവാദമുന്നയിച്ചു.
ദിനങ്ങൾ കടന്നു പോയി. ഒരു രാത്രിയിൽ അയാളുടെ ഫോൺ വിളി ."നാളെ വൈകുന്നേരം കുമ്പളങ്ങി കായലിൻ്റെ തീരത്തെ ഗണപതി ക്ഷേത്രത്തിൻ്റെ അരികിലുള്ള തെങ്ങിൻ തോപ്പിൽ വരണം അത്യാവശ്യമാണ്".
രാവു മുഴുവൻ നാരായണി ചിലന്തിവലയിൽ കുടുങ്ങിയ പ്രാണിയെപ്പോലെചിന്തിച്ചു കിടന്നു. മുയലിൻ്റെ ചുണ്ടു വിറക്കുന്നതു പോലെ അവളുടെ മനം വിറളി പൂണ്ടു. വെളുപ്പിനെഴുന്നേറ്റു മകളെ ഉണർത്തി, പ്രാതൽ ഉണ്ടാക്കി.
നാരായണി അമ്മയോടു യാത്ര പറഞ്ഞ് പാവനാശ്രമത്തിലേയ്ക്കു നടന്നു. ഉച്ചവരെ ജോലി ചെയ്ത ശേഷം മറിയാമ്മച്ചേടത്തിയോട് പീരിയഡിൻ്റെ പ്രശ്നം പറഞ്ഞ് അവൾ ഇറങ്ങി. വഴിയിൽ ഒരു ഓട്ടോ കിട്ടി. അവൻ പറഞ്ഞ സ്ഥലത്തിറങ്ങി അവൾ വിറയാർന്ന പാദങ്ങളിൽ നടന്നു. ക്ഷേത്രത്തിനടുത്തുള്ള കാടുപിടിച്ചു കിടക്കുന്ന പൊതു ശ്മശാനത്തിലെത്തി.
ഇവിടെ കുമ്പളങ്ങി കായൽ അതിസുന്ദരിയാണ്. തീരത്തെ തെങ്ങോലകൾ കാവടിയാടുന്നു. കായൽക്കാറ്റ് അവളെ കെട്ടിപ്പിടിച്ചു തെരു തെരെ ഉമ്മവച്ചു കൊണ്ടിരുന്നു. പണിതീരാത്ത ഒരു അഞ്ചു നില കെട്ടിടത്തിനു ചുറ്റും തലയുയർത്തി പന്തലിച്ചു നിൽക്കുന്ന ആൽമരങ്ങളും കാട്ടുമരങ്ങളും.
മോട്ടോർ സൈക്കിളിൻ്റെ ശബ്ദം അടുത്തടുത്തു വന്നു കൊണ്ടിരുന്നു. മനസിൽ ഭയം പെരുമ്പറ കൊട്ടി.
അയാൾ വിദേശ വിപ്ലവനായകൻ്റെ ചിത്രം ആലേഖനം ചെയ്ത ചുവന്ന മങ്കിത്തൊപ്പി ധരിച്ചിരുന്നു.
" കയറി വരു".
അവൻ ആജ്ഞാപിച്ചു. അവൻ്റെ ശബ്ദത്തിൻ്റെ മുഴക്കത്തിൽ നാരായണിയുടെ ചുണ്ടുകൾ മുയലിൻ്റെതു പോലെ വിറച്ചു. അവൾ അവൻ്റെ പിന്നാലെ സിമൻ്റ് പടികൾ കയറി രണ്ടാം നിലയിലെത്തി.
മദ്യത്തിൻ്റെ രൂക്ഷഗന്ധം. അവൻ്റെ കണ്ണുകൾ ചുവന്നിരുന്നു. പടിക്കെട്ടിൽ അയാളുടെ അരികത്ത് അവൻ ഇരിക്കാൻ പറഞ്ഞപ്പോൾ അവൾ മനസ്സില്ലാമനസ്സോടെ അനുസരിച്ചു.
" ഞാൻ ഗുണ്ടാവാസു. ഇപ്പോൾ വീട് കണ്ണൂർ സെൻട്രൽ ജയിൽ. "
നാരായണി നടുങ്ങി.
"എന്തു കുറ്റത്തിനാണ് വാസു ജയിലിൽ പോയത്?"
"എൻ്റെ ഗേൾഫ്രണ്ടിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊന്ന ചാക്കുണ്ണിയെന്ന മൃഗത്തെ ഞാൻ കൊന്നു. എനിക്കതു മാത്രം പോരാ. ഞാൻ പരോളിൽ വന്നത് സുന്ദരിയായ അവൻ്റെ ഭാര്യയെ വില കൊടുത്തു വാങ്ങി എൻ്റെ ഭാര്യയാക്കാൻ ''

"അതിന് അവളുടെ സമ്മതം കൂടി വേണ്ടേ? " നാരായണി ചോദിച്ചു.
"പെണ്ണിൻ്റെ സമ്മതം ആർക്കു വേണം' അവൻ പുച്ഛിച്ചു തള്ളി.
ജീവൻമരണ പോരാട്ടത്തിനു തയ്യാറാവുക. ഇവൻ്റെ അടിമ ജീവിതത്തെക്കാൾ അഭികാമ്യം മരണമാണ്. അവൾ നിശ്ചയിച്ചറച്ചു. ജനാലയിലൂടെ പുറത്തേക്ക് നോക്കി. അന്തിച്ചുവപ്പ് കടലിൽ താഴുന്നു.
നാരായണി കൈകൾ കൂട്ടിത്തിരുമ്മി. തൻ്റെ ഗുരുനാഥയെ ധ്യാനിച്ചു, മനസ്സിൽ എണ്ണാൻ തുടങ്ങി. കാലിൻ്റെ പെരുവിരൽ മുതൽ ശക്തി അരിച്ചരിച്ചുയർന്നു വലത്തെ കൈയ്യിൽ
വന്നു മുഷ്ടിയിൽ നിറഞ്ഞു കൊണ്ടിരുന്നു.
അവൻ പെട്ടെന്ന് നാരായണിയെ ചുംബിക്കാൻ ശ്രമിച്ചപ്പോൾ അവളിലെ ദുർഗ്ഗയുണർന്നു. കൊടുങ്കാറ്റിൽ വാഴ വീഴുന്ന പോലെ അവൻ തെറിച്ചു വീണു.
അവൻ്റെ നെറ്റി സിമൻറുതറയിൽ തട്ടി ചോരയൊലിക്കുന്നു. അവൻ കാട്ടുപോത്തായി പിടഞ്ഞെണീറ്റു.
ഉന്നം പാർത്തിരുന്ന നാരായണി എന്ന കരേട്ടാക്കാരി മിന്നൽവേഗത്തിൽ ഊക്കോടെ അവനെ വീണ്ടും തള്ളി.
"എന്ത്, പുലിമടയിൽ കേറി തുള്ളുന്നോ കൂത്തിച്ചി?" അവൻ അലറി അടുത്തപ്പോൾ അവൾ മുഷ്ടി ചുരുട്ടി അവൻ്റെ മുഖത്ത് ആഞ്ഞിടിച്ചു. ഒന്നല്ല, രണ്ടല്ല, പല വട്ടം. മാലപ്പടക്കം പൊട്ടുന്നതു പോലെ. അവൻ തരിച്ചുനിന്നു. തിരിച്ചൊന്നു കൊടുക്കാൻ പോലുമുള്ള സമയം അവളവനു കൊടുത്തില്ല. അതാണ് കരാട്ടെ മാജിക്ക്.
ആകാശം മിന്നൽവേഗത്തിൽ അവനു ചുറ്റും കറങ്ങി. മിന്നൽപ്പിണറുകൾ അവൻ്റെ തലച്ചോറിൽ ചൂളമടിച്ചു. അവൻ്റെ മിഴികളിൽ ഇരുട്ട്. അവൻ കറങ്ങി കറങ്ങി പടിക്കെട്ടിൽ വീണു കിടന്നു.
" അവൻ്റെയൊരു പുലിമട, ഫൂ " അവൾ കാറിത്തുപ്പി, പിന്നെ പടിയിറങ്ങി.
ചാറ്റൽ മഴ നനഞ്ഞ് നാരായണി വീട്ടിലെത്തി .
രാവിലെ മകളുടെ മുറിയിലെ അലാറം കേട്ടില്ല. മേശപ്പുറത്തുള്ള ഒരു കടലാസ് കണ്ണിൽപ്പെട്ടു. എടുത്തു വായിച്ചു.
"പ്രിയപ്പെട്ട അമ്മക്ക്, ഞാൻ പോകുന്നു എനിക്കിഷ്ടപ്പെട്ട ആളോടൊത്ത് മകൾ സുമ ".
"പണ്ട് താൻ വീണു കൈകാലിട്ടടിച്ച പന്നിക്കുഴിയിൽ അവളും വീണുരുളുന്നു. അതാണല്ലോ ഞങ്ങളുടെ പാരമ്പര്യം "
നാരായണിവേദനയോടെ ചിരിച്ചു.
"എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഞാൻ കാണുന്നതാണ് വീടിൻ്റെ സമീപത്തെ ദുർഗന്ധം വമിക്കുന്ന പന്നിക്കുഴി. അതു പണ്ടു പണ്ടൊരു കിണറായിരുന്നു. നാട്ടുകാർ ഇന്നും ആ കഥ പറയുന്നു ".
അന്ന് ഈ ഗ്രാമം മുഴുവനും പെരുമാനമഠത്തിലെ വെള്ളമായിരുന്നു കുടിക്കാനും പാചകത്തിനും കോരിക്കൊണ്ടു പോയിരുന്നത്. നാരായണിയുടെ അമ്മയുടെ മുതുമുത്തച്ഛനാണ് വെട്ടുകല്ലിറക്കി കിണറിൻ്റെ ഭിത്തി ഉറപ്പിൽ കെട്ടിപ്പൊക്കിയത്. അഞ്ചു ലോറി മണൽ അടിത്തട്ടിൽ വിരിച്ചു. നല്ല തെളിഞ്ഞ ശുദ്ധജലം കിണറ്റിൽ നിറഞ്ഞു.
പക്ഷെ കാലം കടന്നു പോയപ്പോൾ,മുത്തശ്ശൻ്റെ മൂത്ത മകൻ കണ്ണൻ ആ കിണറിനോടു ചേർന്ന് ശീമപ്പന്നി കുഞ്ഞുങ്ങളെ വളർത്താൻ തുടങ്ങി. താമസിയാതെ പന്നി കാഷ്ഠവും അഴുക്കുകളും അടിഞ്ഞുകൂടി കിണറ്റിലേക്കിറങ്ങി വെള്ളം അശുദ്ധമായി. പന്നികൾ കുഴിച്ച ദ്വാരങ്ങളിലൂടെ ഇഴജന്തുക്കളും എലിയും കിണറ്റിലേക്കിറങ്ങി. ആർത്തലച്ചു വന്ന വെള്ളപ്പൊക്കത്തിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നിരാശനായ കണ്ണൻ എന്നും വൈകിട്ട് ഷാപ്പിൽ പോയി കള്ളു മോന്തും. അങ്ങിനെ പാടങ്ങളും പറമ്പുകളും പറന്നകന്നു. കണ്ണൻ കഞ്ചാവു പുകച്ചുറങ്ങി. ധാരാളം ഭൂസ്വത്തുക്കൾ ഉണ്ടായിരുന്ന പെരുമാനമഠം തറവാട് പട്ടിണിയിലേയ്ക്ക് കൂപ്പുകുത്തി. ഞാൻ പന്നിക്കുഴി നാരായണിയായി ".
അന്തിയിൽ ആശ്രമത്തിൽ നിന്നും ക്ഷീണിച്ചു വീട്ടിലേക്കു മടങ്ങുമ്പോൾ അവൾ ചിന്തിച്ചുകൂട്ടി.
സിസ്റ്റർ മൃദുല കിതച്ചു കൊണ്ടടുത്തുവന്നു അവളുടെ ചെവിയിൽ നിന്നും കൈ തട്ടി മാറ്റിയിട്ടു പറഞ്ഞു.
"നാരായണീ, നാരായണി, ഞാൻ നിൻ്റെ
മൃദുലാ സിസ്റ്ററാണ്. എത്ര നേരമായി ഞാൻ നിൻ്റെ പിറകെ കൂകിവിളിച്ചോണ്ടോടുന്നു. ആശ്രമത്തിലെ ജീവിതം മതിയാക്കി ആ പന്നിക്കുഴിയിൽ നിന്നും ഞാൻ പുറത്തേക്കിറങ്ങി"'.
" അതു നന്നായി "
നാരായണി മന്ത്രിച്ചു.
ചെവി പൊത്തിപ്പിടിച്ചതിൻ്റെ കാരണം നാരായണി പറഞ്ഞപ്പോൾ സിസ്റ്റർ മൃദുല പൊട്ടിച്ചിരിച്ചു.
അവർ തുടർന്നു.
" ചെവി പൊത്തിപ്പിടിച്ചതുകൊണ്ട് പന്നിക്കുഴിയുടെ നാറ്റം മാറുമോ? നാട്ടുകാരുടെ പരിഹാസം മായുമോ? ഒരിക്കലും ഇല്ല. നമ്മൾ പെണ്ണുങ്ങൾ വിചാരിച്ചാൽ പന്നിക്കുഴി നാരായണിയുടെ വീട് പ്രശസ്തമായ പെരുമാനമഠം തറവാടായി വീണ്ടും മാറും.
"എങ്ങിനെ?"
നാരായണി പുരികം ചുളിച്ചു.
മൃദുല കാര്യങ്ങൾ അവതരിപ്പിച്ചു. "നീ ആദ്യം
ആശ്രമത്തിലെ പന്നിക്കുഴി ജീവിതം രാജിവെയ്ക്കുക"
നാരായണി എല്ലാം മൂളി കേട്ടു അല്പനേരം കഴിഞ്ഞപ്പോൾ കൂട്ടുകാരികളായ ദേവകിയും ലക്ഷ്മിയും എത്തി. നാരായണി ചായ ഉണ്ടാക്കി.
"കേന്ദ്രഗവൺമെൻ്റിൻ്റെ സഹായം നമ്മൾക്കു ലഭിക്കുന്നുണ്ട് ".
"അതിനെന്താ സിസ്റ്റർ, എനിക്കു നൂറുവട്ടം സമ്മതം". നാരായണി ചിരിച്ചു.
അടുത്ത ദിവസം മുതൽ മഹിളാശ്രീ കൂട്ടായ്മ ജോലി ആരംഭിച്ചു. ഏതാനും നാളുകൾക്കുള്ളിൽ ചെളി മുഴുവൻ തോണ്ടി ലോറിയിൽ പറമ്പിൻ്റെ അരികിലുള്ള കായൽ തീരത്ത് നിരത്തി. വെട്ടുകല്ലിറക്കി കിണർ കെട്ടി ഉയർത്തി. അഞ്ചു ലോറി പുഴമണൽ വീണ്ടും അടിത്തട്ടിൽ നിക്ഷേപിച്ചു. ആദ്യത്തെ മഴ പെയ്തപ്പോൾ ഉപ്പില്ലാത്ത, തെളിഞ്ഞ ശുദ്ധജലം കിണറ്റിൽ നിറഞ്ഞു. മോട്ടോർ പമ്പ് ഘടിപ്പിച്ചു. നിരവധി ടാപ്പുകളും വീടുകളിലേക്ക് പൈപ്പുകളും നിർമ്മിച്ചു.
സിസ്റ്റർ മൃദുലയാണ് ജലോത്സവം ഉത്ഘാടനം ചെയ്തത്. നാട്ടുകാർ ജലോത്സവത്തിൽ കുടങ്ങളുമായി വന്ന് ആവശ്യം പോലെ വെള്ളം എടുത്തു ഉന്തുവണ്ടിയിലും ഓട്ടോയിലും സൈക്കിളിലുമായി അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോയി.
വീടിൻ്റെ പിന്നിൽ കായലിനോടു ചേർന്നു കിടക്കുന്ന പറമ്പിൻ്റെ മൂലയിൽ നാരായണി മഹിളാ ശ്രീയുടെ സഹായത്തോടെ "പെരുമാനമഠം ഫാം "
എന്ന സ്റ്റാർട്ട്ഫ്'' അവൾ തുടങ്ങി. പച്ചക്കറി തോട്ടവും പൗൾട്രിയും വളർന്നു
മുറ്റത്തെ പൂന്തോട്ടത്തിൽ മഹിളാശ്രീ കൂട്ടായ്മ നട്ടുവളർത്തിയ മുല്ലയും ജമന്തിയും ചെണ്ടുമല്ലിയും പൂവിട്ടു. വീടിൻ്റെ പിറകിൽ നിർമ്മിച്ച കുളത്തിൽ നീലത്താമരകൾ വിടർന്നു. വൈകുന്നേരങ്ങളിൽ ചിത്രശലഭങ്ങൾ വിരുന്നുകാരായി വന്നു. മുറ്റത്തെ അമ്മച്ചി മാവിൻ്റെ ശിഖരങ്ങളിൽ വണ്ണാത്തിക്കിളികളും ഓലവാലൻ കിളികളും വീണ്ടും കൂടുകെട്ടി മുട്ടകളിട്ടു പെരുകി.